KeralaNEWS

അന്ന് കുപ്രസിദ്ധം.ഇന്ന് പക്ഷെ വാണിജ്യ തലസ്ഥാനം

രുപാട് ‘സിറ്റി’കളുള്ള
ഇടുക്കിയിലെ ഒരേയൊരു പ്ലാൻഡ് സിറ്റിയാണ് തങ്കമണി.തങ്കമണി വെടിവയ്പ്പ് കേസ്
കേരള രാഷ്ട്രിയത്തിലെ
മറക്കാനാവാത്ത ഒരു ഏടാണ്.പക്ഷെ പിന്നീട് ഈ സ്ഥലം ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായി മാറി.
കൃഷിയിലടിസ്ഥാനമായ
പ്രവർത്തനങ്ങളാണ് ഈ നാടിനെ വികസനത്തിൻ്റെ പാതയിലെത്തിച്ചത്.
രാവിലെ ആറുമണിയാകുമ്പോൾ തന്നെ എതാണ്ട് എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇവിടെ തുറന്നു കഴിയും.പ്രധാനമായും മലഞ്ചരക്ക് കൈകാര്യം ചെയ്യുന്ന ഇവിടുത്തെ ഹോൾസെയിൽ മാർക്കറ്റ് അതിനും വളരെ മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടാവും.
തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി. വെടിവയ്‌പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തൽക്ഷണം മരണമടഞ്ഞു. ഉടുമ്പയ്‌ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു.അന്ന് രാത്രിയിൽ പോലീസ് സംഘമായി ഗ്രാമത്തിലെത്തി നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന ആരോപണമുണ്ടായി.ഈ സംഭവത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് രാജിവയ്ക്കേണ്ടതായും വന്നു.
വളരെക്കാലം മുൻപ് ഈ മേഖലയിൽ അധിവസിച്ചിരുന്ന ആദിവാസി മൂപ്പനു മൂന്നു പെണ്മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ തങ്കമണി എന്ന മകൾക്ക് സ്ത്രീധനം ആയി നല്കിയ സ്ഥലമാണ് തങ്കമണി. ഇതാണ് തങ്കമണി എന്ന പേര് ഈ സ്ഥലത്തിനു കിട്ടുവാൻ കാരണമായി പറയുന്നത്. ഈ ആദിവാസി മൂപ്പന്റെ മറ്റുമക്കളായ കാമാക്ഷി, നീലി എന്നിവര്ക്ക് നല്കിയ സ്ഥലങ്ങളാണ് കാമാഷി, നീലിവയൽ എന്ന പേരിൽ അറിയപ്പെടുന്ന മറ്റു സമീപപ്രദേശങ്ങൾ.
എന്തായാലും മുമ്പ് ചെയ്തതെന്നു  പറയപ്പെടുന്ന പാപഭാരങ്ങൾ എല്ലാം കാലത്തിന്റെ മാറാപ്പിൽ ഒളിപ്പിച്ച് തങ്കമണി ഇന്ന് ഇടുക്കിയുടെ തങ്കമായി മാറിക്കഴിഞ്ഞിരിക്കുന്നു.

Back to top button
error: