KeralaLead NewsNEWS

നയാഗ്ര നദിയില്‍ കാര്‍ മുങ്ങി സ്ത്രീ മരിച്ചു

നയാഗ്ര: നയാഗ്ര നദിയില്‍ കാര്‍ മുങ്ങി സ്ത്രീ മരിച്ചു. 60കാരിയായ സ്ത്രീയാണ് കാറിനുള്ളില്‍ കുടുങ്ങി മരിച്ചത്. കോസ്റ്റ് ഗാര്‍ഡ് സ്വിഫ്റ്റ് വാട്ടര്‍ റെസ്‌ക്യൂ ടീം സ്ഥലത്തെത്തി ഒരു അംഗത്തെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കാറിലേക്ക് ഇറക്കി. ഡ്രൈവര്‍ സീറ്റില്‍ നിന്ന് സ്ത്രീയെ പുറത്തേക്കെടുത്തെങ്കിലും മരിച്ചിരുന്നു.

എന്നാല്‍ കാര്‍ എങ്ങനെയാണ് നദിയിലേക്ക് വീണതെന്ന് വ്യക്തമല്ല. നയാഗ്ര വെള്ളച്ചാട്ടത്തിന് നൂറ് മീറ്റര്‍ അടുത്താണ് വാഹനം കണ്ടെത്തിയത്. കനത്ത മഞ്ഞ് വീഴ്ച കാരണം റോഡില്‍ തെന്നലുണ്ടായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി നദിയിലേക്ക് പതിച്ചതാകാമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: