കൊച്ചി: ബിനീഷ് കോടിയേരി ഇനി മുഴുവന്‍ സമയ അഭിഭാഷകനായി പ്രവര്‍ത്തിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചു. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ വേഷമണിയുന്നത്.
സഹപാഠികളായ മൂവരും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാവുന്നത്. 2006ലാണ് ബിനീഷ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. തുടര്‍ന്ന് വക്കീല്‍ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസില്‍ കുടുങ്ങുന്നതും ജയിലില്‍ പോകുന്നതും. എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ 651-ാം നമ്പര്‍ മുറിയാണ് ഓഫീസിനായി തയാറായിരിക്കുന്നത്.
ഒക്ടോബര്‍ 29നാണ് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.