IndiaLead NewsNEWS

ആന്ധ്ര മുൻമുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു

ഹൈദരാബാദ്: ആന്ധ്ര മുന്‍മുഖ്യമന്ത്രിയും കര്‍ണാടക, തമിഴ്‌നാട് ഗവര്‍ണറുമായിരുന്ന കെ.റോസയ്യ അന്തരിച്ചു. 88 വയസ്സായിരുന്നു. ഹൈദരാബാദില്‍ പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.

വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബര്‍ മുതല്‍ 2010 നവംബര്‍ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന റോസയ്യ ആന്ധ്രാ നിയമസഭയിലേ കോണ്‍ഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു. 1998ല്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back to top button
error: