
കോഴിക്കോട്: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. നാദാപുരം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മാനാഞ്ചിറയ്ക്ക് സമീപമാണ് സംഭവം. ആക്രമണം നടത്തിയശേഷം ഓടിയ പ്രതിയെ പെണ്‍കുട്ടി തന്നെ പുറകെ ഓടി പിടികൂടുകയായിരുന്നു. ഓടുന്നതിനിടെ പ്രതി മറ്റൊരു പെണ്‍കുട്ടിയെയും ആക്രമിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ടെത്തിയ പിങ്ക് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.






