NEWS

കാൽനടയായി രാജ്യം ചുറ്റാൻ ദമ്പതിമാർ

ള്ളിക്കതോട്: കാൽനടയായി രാജ്യം ചുറ്റാൻ ഒരുങ്ങുകയാണ് ദമ്പതിമാരായ ആനിക്കാട് കൊട്ടാരത്തിൽ ബെന്നിയും മോളിയും.ഡിസംബർ ഒന്നിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് രാജ്യത്തിൻറെ പടിഞ്ഞാറൻ തീരം വഴി കാശ്മീരിലെത്തി തിരിച്ച് കിഴക്കൻ തീരത്തിലൂടെ കന്യാകുമാരിയിൽ അവസാനിപ്പിക്കുന്നതാണ് യാത്ര.ഏകദേശം എട്ടു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് ഇവരുടെ ഈ ഇന്ത്യ പര്യടനം
തങ്ങളെപ്പോലെ കുട്ടികളില്ലാതെ ദുഃഖിക്കുന്ന ദമ്പതിമാർക്ക് പ്രചോദനമേകാനും കൂടാതെ നടപ്പിന്റെ ഗുണങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതുമാണ്  “വോക്കിങ് ഇന്ത്യൻ കപ്പിൾ’ എന്നു പേരിട്ട ഈ യാത്രയുടെ ലക്ഷ്യം. വിവാഹം കഴിഞ്ഞ് 19 വർഷമായ ബെന്നി(54)യും ഭാര്യ മോളി(46)യും ആദ്യമായാണ് ഇത്തരമൊരു സാഹസികയാത്രയ്ക്ക് ഒരുങ്ങുന്നത്.സ്വർണം പണയംവെച്ച് കണ്ടെത്തിയ തുകയാണ് യാത്രാ ചെലവിനായി ഉപയോഗിക്കുന്നത്. ടെൻറുകെട്ടിയും പെട്രോൾ പമ്പുകളി ലും പോലീസ് സ്റ്റേഷനുകളിലും ആരാ ധനാലയങ്ങളിലുമാവും രാത്രികളിലെ അന്തിയുറക്കം എന്ന് ഇവർ പറയുന്നു.
ബെന്നി ഇതിനുമുമ്പും ഇത്തരം യാത്രകൾ നടത്തിയിട്ടുണ്ട്.2019ൽ 68 ദിവസം നീണ്ടുന്ന കന്യാകുമാരി-കശ്മീർ യാത്ര. ഈ വർഷം ആദ്യം 68 ദിവസം നീണ്ട നേപ്പാൾ, മ്യാൻമാർ അതിർത്തികളിലൂടെയുമുള്ള യാത്ര ഇതിൽ ഏതാനും ചിലത് മാത്രം.
ആന്ധ്രപ്രദേശിൽ ആധ്യാപകരായിരുന്ന ബെന്നിയും മോളിയും കോവിഡിനെത്തുടർന്ന് ജോലി നഷ്ടമായി
നാട്ടിലെത്തിയതാണ്. ബെന്നി സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്നു.അവിടെയെത്തുന്ന ഹൃദ്രോഗികളുടെ എണ്ണം  കണ്ടപ്പോഴാണ് ഭാര്യയെയും കൂട്ടി ഇത്തരമൊരു യാത്രയ്ക്ക് പ്ലാൻ ചെയ്യുന്നത്.

Back to top button
error: