KeralaLead NewsNEWS

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളും നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചു. ശൂന്യവേളയിലേക്കു കടക്കുന്നതിനു മുന്‍പുതന്നെ 12 എംപിമാരുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ചര്‍ച്ചവേണമെന്നും അക്കാര്യത്തില്‍ ഒരു തീരുമാനം സഭാധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉടന്‍ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സഭയുടെ വിലപ്പെട്ട സമയം ഇത്തരം പ്രതിഷേധങ്ങളുടെ പേരില്‍ കളയുതെന്ന മറുപടിയാണ് രാജ്യസഭാ

ചെയര്‍മാനായ ഉപരാഷ്ട്രപതി എം.വെങ്കയ നായിഡുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പിന്നീട് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ലോക്‌സഭയിലും സമാന പ്രതിഷേധമായിരുന്നു. അതേസമയം, രാവിലെ രാജ്യസഭ ചേര്‍ന്നശേഷം ജോസ് കെ.മാണിയുടെ സത്യപ്രതിജ്ഞ മാത്രമാണ് നടന്നത്. ബാക്കി സഭാ നടപടികളിലേക്ക് കടക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല.

Back to top button
error: