രാജ്യത്ത് 24 മണിക്കൂറിനിടെ 9,119 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,45,44,882 കോവിഡ് കേസുകളാണ് നിലവിലുളളത്. 24 മണിക്കൂറിനിടെ 396 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,66,980 ആയി ഉയര്‍ന്നു.
ഒറ്റദിവസത്തിനിടെ 10,264 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,39,67,962 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 1,09,940 പേര്‍ ചികിത്സയിലാണ്. 63,59,24,763 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,19,38,44,741 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.