KeralaLead NewsNEWS

മന്ത്രി ശിവന്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് ഷീബയുടെ ജാമ്യഹര്‍ജി തള്ളി

വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് പെരുമ്പാവൂര്‍ സ്വദേശി ഷീബാ രാമചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, കേരള പൊലീസ് ആക്ട് സെക്ഷന്‍ 120 പ്രകാരമുള്ള വകുപ്പുകളാണ് ഹര്‍ജിക്കാരിക്കെതിരെ ചുമത്തിയത്.

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രത്തിനൊപ്പം ശിവന്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ഷീബ കോടതിയെ സമീപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: