NEWS

അജയന്റെ പുസ്തകം’ പെയ്തു തീരാത്ത മഴ’ പ്രകാശനം ബുധനാഴ്ച

തിരുവനന്തപുരം: അജയൻ  എഴുതിയ  ‘പെയ്തു തീരാത്ത മഴ ‘ എന്ന പുസ്തകത്തിന്റെ  പ്രകാശനം ബുധനാഴ്ച(നവംബർ 24)  വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കും. നിത്യഹരിത  കൾച്ചറൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് മന്ത്രി ഡോ:ആർ. ബിന്ദു പുസ്തകം പ്രകാശനം ചെയ്യും.

ചലച്ചിത്ര  സംവിധായകൻ ആർ.ശരത് പുസ്തകം സ്വീകരിക്കും. സൊസൈറ്റി പ്രസിഡന്റ്  റഹിം പനവൂർ അധ്യക്ഷനായിരിക്കും. ചലച്ചിത്ര സംവിധായകൻ അരുൺ  ഭാസ്കർ, കവിയും എഴുത്തുകാരനുമായ അമ്പലപ്പുഴ രാജഗോപാൽ, ചലച്ചിത്ര സംഗീത സംവിധായകർ  ഡോ :വാഴമുട്ടം ചന്ദ്രബാബു, നോവലിസ്റ്റ് അജയൻ എന്നിവർ സംസാരിക്കും.

Back to top button
error: