NEWS

ലളിത കലാ അക്കാദമി കാർട്ടൂൺ അവാർഡിന് സ്‌റ്റേ ഇല്ല: ഹൈക്കോടതി

അനൂപ് രാധാകൃഷ്ണൻ വരച്ച ‘കോവിഡ് ഗ്ളോബൽ മെഡിക്കൽ സമ്മിറ്റ്’ എന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം നൽകി. ഈ അവാർഡ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്

വിവാദമായ കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ അവാർഡ് സ്‌റ്റേ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. കാർട്ടൂണിനെ കാർട്ടൂണായി കാണണം. ജസ്റ്റിസ് എൻ. നഗരേഷിന് മുന്നിലാണ് ഹർജി പരിഗണിക്കപ്പെട്ടത്.

Signature-ad

‘കോവിഡ് ഗ്ളോബൽ മെഡിക്കൽ സമ്മിറ്റ്’ എന്ന അനൂപ് രാധാകൃഷ്ണൻ വരച്ച കാർട്ടൂണിനാണ് കേരള ലളിതകലാ അക്കാദമി 2019 – 2020 വർഷത്തെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം നൽകിയത്. ഈ അവാർഡ് സ്റ്റേ ചെയ്യണമെന്ന് ഹൈന്ദവീയം ഫൗണ്ടേഷൻ നൽകിയ കേസിലാണ് ഹൈക്കോടതി പരാമർശം. ദേശദ്രോഹകരമായ കാർട്ടൂണിന് നൽകിയ അവാർഡ് പിൻവലിക്കണമെന്നായിരുന്നു ആവശ്യം. കേസ് ഫയലിൽ സ്വീകരിച്ച കോടതി കേരള ലളിതകലാ അക്കാദമിക്കും കാർട്ടൂണിസ്റ്റിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് പറഞ്ഞു. പരാതിക്കാർക്ക് വിശദീകരണത്തിന്റെ പകർപ്പ് ലഭ്യമാക്കും.
കാര്‍ട്ടൂണിന് അഖിലേന്ത്യാ തലത്തിൽ പുരസ്‌കാരം ലഭിച്ചിട്ടുള്ള ചിത്രകാരനാണ് അനൂപ് രാധാകൃഷ്ണന്‍.

Back to top button
error: