
റാന്നി: അമ്മയുടെ നഗ്ന ചിത്രങ്ങൾ കാട്ടി മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാനുള്ള ശ്രമത്തിൽ ഒരാൾ അറസ്റ്റിൽ. റാന്നി സ്വദേശി സാജന്‍ (52) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. തിരുവല്ല പെരുന്തുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന മകളുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മാതാവും അറസ്റ്റിലായ സാജനും മുംബൈയിലെ വാപിയില്‍ അടുത്തടുത്ത വീടുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചിരുന്നവരാണ്.