NEWS

അഞ്ചലിലെ അർപ്പിതാ ആശ്രയകേന്ദ്രം അടച്ചുപൂട്ടി

നിരാശ്രയരായ 20 ലേറെ വൃദ്ധമാതാക്കളാണ് ഇവിടെ താമസിക്കുന്നത്. ഭക്ഷണ സമയത്ത് ഉറങ്ങാറില്ലല്ലോ, പിന്നെന്താ പ്രാർത്ഥനാ സമയത്ത് ഉറങ്ങുന്നതെന്ന് ചോദിച്ച് ആശ്രയ കേന്ദ്രം നടത്തിപ്പുകാർ ഈ വൃദ്ധമാതാക്കളെ ചൂരൽ കൊണ്ട് തലങ്ങും വിലങ്ങും തല്ലുകയാണ്

അഞ്ചലിൽ അന്തേവാസിയായ വൃദ്ധ മാതാവിനെ നടത്തിപ്പുകാരൻ ചൂരൽ കൊണ്ട് തലങ്ങും വിലങ്ങും തല്ലിയ സംഭവത്തിലൂടെ വിവാദങ്ങളിൽ ഇടം പിടിച്ച അർപ്പിതാ ആശ്രയ കേന്ദ്രം ഒടുവിൽ അടച്ചുപൂട്ടാൻ ഉത്തരവ്.

അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. പ്രാർത്ഥനാ സമയത്ത് ഉറങ്ങി എന്ന കാരണം പറഞ്ഞാണ് ആശ്രയ കേന്ദ്രം നടത്തിപ്പുകാരൻ സ്വന്തം മാതാവിനേക്കാൾ പ്രായമുള്ള ഈ വയോധികമാരെ പൊതിരെ തല്ലുന്നത്.
നിരാശ്രയരായ 20 ലേറെ വൃദ്ധമാതാക്കളാണ് ഇവിടെ താമസിക്കുന്നത്. ഭക്ഷണ സമയത്ത് ഉറങ്ങാറില്ലല്ലോ, പിന്നെന്താണ് പ്രാർത്ഥനാ സമയത്ത് ഉറങ്ങുന്നതെന്ന് ചോദിച്ച് ചീത്ത പറഞ്ഞു കൊണ്ട് ഇവരെ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അധികാരികളുടെ ശ്രദ്ധയിലെത്തിയിരുന്നു.

അതേ തുടർന്നാണ് അർപ്പിതാ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ  ഉത്തരവിട്ടത്. നടത്തിപ്പുകാരന് എതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു. പ്രാര്‍ഥനക്കിടയില്‍ ഉറങ്ങിപ്പോയതിന് വയോധികയെ ചൂരൽ കൊണ്ടു തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നതിനെതുടര്‍ന്നാണ് ആശ്രയ കേന്ദ്രത്തിന്‍റെ കഥ പുറം ലോകമറിഞ്ഞത്.

Back to top button
error: