NEWS

പാലക്കാട്കാരൻ 13 വയസുള്ള ജിത്തുവിന് ഇനി നിവർന്നു നിൽക്കാം

ജന്മനാ നട്ടെല്ല് വളഞ്ഞ ആളായിരുന്നു ജിത്തു. തൃശൂര്‍  മെഡിക്കല്‍ കോളജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയയിലൂടെ ഈ 13 കാരന് ഇനി നിവർന്നു നിൽക്കാം, കൂട്ടുകാരെപ്പോലെ ഓടാം ചാടാം കളിക്കാം

ജിത്തുവിന് ഇനി കൂട്ടുകാരെപ്പോലെ ഓടാനും ചാടാനും കളിക്കാനുമൊക്കെ കഴിയും. ജന്മനാ തന്നെ നട്ടെല്ല് വളഞ്ഞ ഈ 13 വയസുകാരന് ഇതൊരു രണ്ടാം ജന്മമാണ്.
പാലക്കാട് സ്വദേശിയായ ജിത്തുവിന് ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാം. അതിന് താങ്ങായത് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയയാണ്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവ് വരുന്ന ശസ്ത്രക്രിയയാണിത്. ശാസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ജീവിതത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു. ജന്മനാ നട്ടെല്ല് വളഞ്ഞ ആളായിരുന്നു ജിത്തു. 9 മണിക്കൂര്‍ നീണ്ട സ്‌ക്കോളിയോസിസിനുള്ള (നട്ടെല്ല് നിവര്‍ത്തുന്ന) ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയത്.

Back to top button
error: