വൈദികൻ ആദ്യം അധ്യാപകനായി, പിന്നെ കാക്കിയണിഞ്ഞ് കമ്യൂണിറ്റി പോലീസായി
വൈദികവൃത്തിയും അധ്യാപനവും കമ്യൂണിറ്റി പോലീസ് സേവനവും ഒന്നിച്ചു കൊണ്ടുപോകുന്നഫാ.ജോസഫ് വരമ്പുങ്കല്‍ കർമമാണ് ജീവിതമെന്നു തെളിയിച്ച അപൂർവ്വ വ്യക്തിത്വമാണ്. കത്തോലിക്കാ സഭയുടെ ബഥനി സന്യാസസമൂഹത്തിലെ ആലുവ നവജ്യോതി പ്രോവിന്‍സ് അംഗമാണ് ഇദ്ദേഹം
അഞ്ചുവര്‍ഷമായി അധ്യാപനരംഗത്തുള്ള ഫാ.ജോസഫ് വരമ്പുങ്കല്‍ ഒ.ഐ.സി, ഇനി പോലീസ് വേഷത്തിലും.
താൻ മുൻകൈ എടുത്ത് രൂപീകരിച്ച റാന്നി ചെറുകുളഞ്ഞി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ചുമതലക്കാരനാണ് ഇനി മുതൽ അദ്ദേഹം. പോലീസ് ട്രെയിനിംഗ് കോളജില്‍ പരിശീലനവും പാസിംഗ്ഔട്ട് പരേഡും പൂര്‍ത്തീകരിച്ച ശേഷമാണ് ഇപ്പോൾ അദ്ദേഹം യൂണിഫോം അണിഞ്ഞിരിക്കുന്നത്. വൈദികവൃത്തിയും അധ്യാപനവും ഒപ്പം കമ്യൂണിറ്റി പോലീസ് സേവനവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ടെന്ന് ഫാ. ജോസഫ് പറഞ്ഞു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ കമ്യൂണിറ്റി പോലീസ് ഓഫീസറായിട്ടാണ് ഫാ.ജോസഫ് വരമ്പുങ്കല്‍ ചുമതലയേറ്റത്. പോലീസിലെ എസ്.ഐ റാങ്കിനു തത്തുല്യമായ അംഗീകാരം കമ്യൂണിറ്റി പോലീസ് ഓഫീസര്‍ക്കു ലഭിക്കും.
റാന്നി ചെറുകുളഞ്ഞി ബഥനി ഹൈസ്കൂള്‍ അധ്യാപകനായ ഫാ.ജോസഫ് വരമ്പുങ്കല്‍ മലങ്കര കത്തോലിക്കാ സഭയുടെ ബഥനി സന്യാസസമൂഹത്തിലെ ആലുവ നവജ്യോതി പ്രോവിന്‍സ് അംഗമാണ്.