രാജസ്ഥാനിൽ അശോക് ഗലോട്ടിന്റെ പുതിയ മന്ത്രിസഭയിൽ 30 മന്ത്രിമാരുണ്ടാകുമെന്ന് സൂചന. ഇതിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ ക്യാമ്പിലെ അഞ്ച് പേരും ഉണ്ടാകും. പുനഃസംഘടനയിൽ 15 പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നത്.
അവരിൽ നാല് പേർ ജൂനിയർ മന്ത്രിമാരായിരിക്കും. പൈലറ്റിന്റെ വിശ്വസ്തരായ ഹേമരം ചൗധരി, വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ബ്രിജേന്ദ്ര സിംഗ് ഓലയും മുരാരി ലാൽ മീണയും സഹമന്ത്രിമാരാകും.
സച്ചിനൊപ്പം കഴിഞ്ഞ വർഷം ജൂലൈയിൽ ഗലോട്ട് മന്ത്രിസഭയിൽനിന്നും പുറത്താക്കിയ വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവരുടെ തിരിച്ചുവരവിനും പു നഃസംഘടന വഴിയൊരുക്കി. പുതിയ മന്ത്രിസഭയിൽ വിശ്വേന്ദ്ര സിംഗ് ടൂറിസവും ദേവസ്വവും കൈകാര്യം ചെയ്യും. മീണയ്ക്കു ഭക്ഷ്യവകുപ്പാണ് നൽകുക.