NEWS

ഏറ്റവും ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രഹണം ഇന്ന്, 580 വര്‍ഷത്തിന് ശേഷം ആദ്യം

ഭൂമിയുടെ നിഴല്‍ സൂര്യപ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. ഈ ആകാശ പ്രതിഭാസം ആറ് മണിക്കൂര്‍ നീണ്ടു നിൽക്കും

580 വര്‍ഷത്തിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം.
ഇന്ന് (വെള്ളിയാഴ്ച) നടക്കുന്ന ഈ ആകാശ പ്രതിഭാസം ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 18,1440-ലാണ് ഇത്ര ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടായത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് ആറ് മണിക്കൂര്‍ ഉണ്ടാകുന്ന അര്‍ധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകര്‍. ഭൂമിയുടെ നിഴല്‍ സൂര്യപ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക.

സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വ്യന്യസിക്കുമ്പോളാണ് അല്പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുക. അപ്പോള്‍ സൂര്യ രശ്മികള്‍ ചന്ദ്രന് മേല്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴല്‍ കൊണ്ട് മറക്കുകയും ചെയ്യും.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം ചുവപ്പായിരിക്കും. അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്ന് എം.പി ബിര്‍ള പ്ലാനറ്റേറിയം ഡയറക്ടര്‍ ദേബിപ്രസാദ് ദ്വാരി അറിയിച്ചു. ഇനി ഈ പ്രതിഭാസം സംഭവിക്കുക 2489 ഒക്ടോബര്‍ 9നായിരിക്കും.

Back to top button
error: