അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുളള കനത്തമഴയെത്തുടര്‍ന്ന് ആന്ധ്രയിലെ തിരുപ്പതിയില്‍ വെള്ളപ്പൊക്കം.നിരവധി തീര്‍ഥാടകര്‍ കുടുങ്ങി. ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി.
ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളില്‍ ചിലത് വെള്ളത്തിനടിയിലായി. സ്ഥലത്ത് കുടുങ്ങിയ തീര്‍ഥാടകര്‍ക്കായി അധികൃതര്‍ ഭക്ഷണവും സൗജന്യതാമസവും ഒരുക്കി. വെള്ളപ്പാച്ചിലിനെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് രണ്ട് റോഡുകള്‍ അടച്ചു. റെനിഗുണ്ടയിലെ തിരുപ്പതി രാജ്യാന്തര വിമാനത്താവളവും വെള്ളത്തിനടിയിലായി. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ തിരിച്ചുവിട്ടു.