സഞ്ജു സാംസണെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഫെയ്‌സ്ബുക്ക് പോസറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-
സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്.
ഐപിഎൽ – 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?