NEWS

വിദേശത്തേക്ക് പോകാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കില്ല

ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് എന്ന കോടതി നിർദേശപ്രകാരമാണ് പുതിയ സംവിധാനം. പൊലീസ് സ്റ്റേഷനിൽ നിന്നല്ല മറ്റു പല സർവീസുകളും എന്നപോലെ പാസ്പോര്‍ട്ട്‌ ഓഫീസ് വഴിയാകും ഇനി മുതൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റും ലഭിക്കുക

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവർക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കില്ല.
മറ്റു പല സർവീസുകളും എന്നപോലെ പാസ്പോര്‍ട്ട്‌ ഓഫീസ് വഴിയാകും ഇനി മുതൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റും ലഭിക്കുക. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് എന്ന കോടതി നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഏ‍ർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ അതാത് പോലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകുകയും പോലീസ് കൃത്യമായി അന്വേഷിച്ച ശേഷം സർട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു. പാസ്പോർട്ടിനുള്ള ഫോട്ടോകളും ഇപ്പോൾ പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ടാണ് എടുക്കുന്നത്.

Back to top button
error: