NEWS

‘അണ്ണാത്തെ’ കാണാൻ ആളില്ല, ‘കുറുപ്പി’ന് വരവേൽപ്പ്

ദീപാവലിക്ക് തമിഴ്നാട്ടിൽ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു രജനികാന്തിന്റെ ‘അണ്ണാത്തെ.’ ആ സിനിമയുടെ ഷോ മാറ്റി തിരക്ക് പ്രമാണിച്ച് ദുൽഖറിന്റെ ‘കുറുപ്പ്’ പ്രദർശിപ്പിക്കുകയാണ് തീയേറ്റുകൾ

തമിഴ്നാട്ടിൽ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ പ്രേക്ഷകരെ നിരാശപ്പെടുത്തിക്കൊണ്ട് മൂക്കും കുത്തി വീണു. തിയേറ്ററുകളിൽ ആളില്ല. പകരം ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ കുതിച്ച് കയറുന്നു. ‘അണ്ണാത്തെ’ പിൻവലിച്ച് ‘കുറുപ്പ്’ പ്രദർശിപ്പിക്കുന്നു പല തിയേറ്ററുകളിലും ഉടമകൾ. ‘കുറുപ്പി’ന് തമിഴ്നാട്ടിൽ വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. നല്ല തിരക്കും മികച്ച പ്രതികരണവും ലഭിച്ചതോടെയാണ് ‘കുറുപ്പി’ന് കൂടുതൽ ഇടം നൽകാൻ തീരുമാനിച്ചതെന്ന് തിരുനെൽവേലി ഗ്രാന്റ് മുത്തുറാം സിനിമാസ് ട്വീറ്റ് ചെയ്തു.

Signature-ad

ദീപാവലിക്ക് തമിഴ്നാട്ടിൽ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു രജനികാന്തിന്റെ ‘അണ്ണാത്തെ.’ ആ സിനിമയുടെ ഷോ മാറ്റി ആ സമയത്ത് തിരക്ക് പ്രമാണിച്ച് ദുൽഖറിന്റെ ‘കുറുപ്പ്’ പ്രദർശിപ്പിക്കുമെന്നാണ് ട്വീറ്റിൽ പറയുന്നത്.
കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു എന്ന സൂചനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: