NEWS

അധ്യാപക സമൂഹത്തിന് അപമാനമായ കോയമ്പത്തൂരിലെ മിഥുൻ ചക്രവർത്തി പിടിയിലായി, പ്രിന്‍സിപ്പലിനെതിരേയും പോക്സോ കേസ് ചുമത്തി

ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ പെൺകുട്ടി നേരിട്ട് സ്കൂളിലെത്താൻ മിഥുൻ ചക്രവർത്തി ആവശ്യപ്പെട്ടു. അനുസരിച്ച് സ്കൂളിലെത്തിയ കുട്ടിയെ അവിടെവച്ചും പീഡിപ്പിച്ചു. താൻ പീഡനത്തിന് ഇരയായെന്ന് കുട്ടി പിന്നീട് പ്രിൻസിപ്പലിനോട് പരാതിപ്പെട്ടു. പക്ഷേ ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചത്

കോയമ്പത്തൂർ: പീഡനക്കേസിൽ വിദ്യാർഥിനിയുടെ പരാതി അവഗണിച്ച സ്കൂൾ പ്രിൻസിപ്പലിനെതിരേ പോക്സോ കേസ് ചുമത്തി. പീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത വിദ്യാർഥിനിയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും പ്രതിഷേധത്തെ തുടർന്നാണ് പ്രിൻസിപ്പാളിനെതിരേ പോലീസ് കേസെടുത്തത്.

ആറ് മാസങ്ങൾക്ക് മുമ്പ് സ്കൂളിലെ അധ്യാപകനായ മിഥുൻ ചക്രവർത്തിയാണ് പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. വിദ്യാർഥിനി ജീവനൊടുക്കിയത് രണ്ട് ദിവസം മുമ്പാണ്. സംഭവത്തിൽ മിഥുൻ ചക്രവർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആറ് മാസങ്ങൾക്ക് മുമ്പ് ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയത്ത് നേരിട്ട് സ്കൂളിലെത്തണമെന്ന് അധ്യാപകനായ മിഥുൻ ചക്രവർത്തി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പെൺകുട്ടി സ്കൂളിലെത്തിയത്. ഇവിടെവെച്ച് അയാൾ കുട്ടിയെ പീഡിപ്പിച്ചു. ഈ സംഭവത്തിനുശേഷം താൻ പീഡനത്തിന് ഇരയായെന്ന് സ്കൂൾ പ്രിൻസിപ്പലിനോട് കുട്ടി പരാതിപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പ്രിൻസിപ്പൽ ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേതുടർന്നാണ് കുട്ടിയുടെ മരണശേഷം പ്രിൻസിപ്പലിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും സഹപാഠികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ മിഥുൻ ചക്രവർത്തിക്ക് പുറമേ മറ്റു രണ്ടുപേരുടെ പേരും എഴുതിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Back to top button
error: