NEWS

തെക്കൻ തിരുവിതാംകൂറിൽ കനത്തമഴ, റെയിൽ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം ജില്ലയില്‍ മൂന്നിടങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു. പാറശാല, ഇരണി, കുഴിത്തുറ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇപ്പോഴും കനത്തമഴയാണ് ഈ പ്രദേശങ്ങളിൽ.

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ഇതേത്തുടർന്ന് പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിൽ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. നാഗര്‍കോവില്‍ റൂട്ടില്‍ വെള്ളം കയറി. അനന്തപുരി-ഐലന്‍ഡ് എക്‌സ്പ്രസ് ഭാഗികമായും നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ പൂര്‍ണമായും റദ്ദാക്കി. തിരുച്ചിറപ്പിള്ളി ഇന്റര്‍സിറ്റി നാഗര്‍കോവിലില്‍ നിന്നാണ് പുറപ്പെട്ടത്. തിരുവനന്തപുരം ജില്ലയില്‍ മൂന്നിടങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു. പാറശാല, ഇരണി, കുഴിത്തുറ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ഇപ്പോഴും കനത്തമഴയാണ് ഈ പ്രദേശങ്ങളിൽ.ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Back to top button
error: