KeralaLead NewsNEWS

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട; 3 യാത്രികരിൽ നിന്ന് നാലേമുക്കാൽ കിലോഗ്രാം സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് സ്വദേശി ഹനീഫ 2.28 കിലോഗ്രാം സ്വര്‍ണം, ബഹറിനില്‍ നിന്നും തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍ 2.06 കിലോഗ്രാം സ്വര്‍ണം, ഷാര്‍ജയില്‍ നിന്നും മലപ്പുറം സ്വദേശി അബ്ദുള്‍ ജലീല്‍ 355 ഗ്രാം സ്വര്‍ണം എന്നിവരാണ് ഷാര്‍ജയില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തിയത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് മൂന്നു പേരില്‍ നിന്നുമായി പിടികൂടിയത്.

ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീല്‍ ശരീരത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വീണ്ടും സജീവമായ സാഹചര്യത്തില്‍ പിന്നിലെ വലിയ റാക്കറ്റിനായി അന്വേഷണം ആരംഭിച്ചു.

Back to top button
error: