IndiaLead NewsNEWS

24 മണിക്കൂറിനിടെ 13,091 പുതിയ കോവിഡ് കേസുകള്‍; 340 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 13,091 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 3,44,01,670 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 340 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,62,189 ആയി ഉയര്‍ന്നു.

ഒറ്റദിവസത്തിനിടെ 13,878 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ 3,38,00,925 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 1,38,556 സജീവകേസുകളാണ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 61,99,02,064 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,10,23,34,225 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: