KeralaNEWS

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് 36,720 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. വ്യാഴാഴ്ച ഗ്രാമിന് 70 രൂപ വര്‍ധിച്ച് 4,590 രൂപയിലും പവന് 560 രൂപ വര്‍ധിച്ച് 36,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഈ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന നിരക്കാണിത്.

ബുധനാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,520 രൂപയിലും പവന് 160 രൂപയും വര്‍ധിച്ച് 36,160 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വര്‍ധിച്ചു.

സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്. 1870 ഡോളര്‍ വരെ മുന്നേറിയ രാജ്യാന്തര സ്വര്‍ണ വില 1850 ഡോളറില്‍ ക്രമപ്പെടുന്നത് പ്രതീക്ഷയാണ്. 1880 ഡോളറില്‍ സ്വര്‍ണം വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടേക്കാം.

Back to top button
error: