തിരുവനന്തപുരം: കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു. തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് (36) മകന്‍ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടിവായ
രാജേഷ് ഇപ്പോള്‍ ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിച്ചു വരികയായിരുന്നു.