KeralaLead NewsNEWS

മണ്ണ് വിതറിയ മത്സ്യ വില്‍പന; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍

സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവില്‍പ്പന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യം കേടാകാനിടയാകുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നതിനാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാന്‍ ശുദ്ധമായ ഐസ് 1ഃ1 അനുപാതത്തില്‍ ഉപയോഗിക്കേണ്ടതാണ്. ഒരു കാരണവശാലും രാസപദാര്‍ത്ഥങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ പാടില്ല. മത്സ്യവില്‍്പന നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം. സുരക്ഷിതവും ഗുണമേന്‍മയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ പരാതികള്‍ അറിയിക്കാമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Back to top button
error: