രാജ്യത്ത് 24 മണിക്കൂറിനിടെ 11,451 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,43,66,987 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 266 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,61,057 ആയി ഉയര്‍ന്നു. നിലവില്‍ 13,204 പേരാണ് ഒറ്റദിവസത്തിനിടെ രോഗമുക്തി നേടിയത്.
ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,63,104 ആയി. നിലവില്‍ 1,42,826 സജീവരോഗികളാണ് ചികിത്സയിലുളളത്. ഇതുവരെ 61,60,71,949 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 1,08,47,23,042 വാക്സീന് ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.