പോലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹനം പിടിച്ചെടുക്കാൻ പോലീസിന് അധികാരമില്ലെന്നാണ് തെലുങ്കാന കോടതിയുടെ വിലയിരുത്തൽ. പകരം മദ്യപിച്ച ആളുടെയൊപ്പമുള്ള മദ്യപിക്കാത്ത ആളെ വാഹനമോടിക്കാൻ അനുവദിക്കണം
മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ഡ്രൈവർ മദ്യപിച്ചതിന് വണ്ടി എന്തിനു പിടിച്ചു വയ്ക്കണമെന്ന് കോടതി. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ 10,000 രൂപ വരെ പിഴയും തടവ് ശിക്ഷയും നൽകുന്നതിനോടൊപ്പം ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും സ്വീകരിക്കാവുന്നതാണ്. എന്നാൽ, മദ്യപിച്ച് വാഹനമോടിക്കുന്ന ആ ആളിന് എതിരെയല്ലാതെ വാഹനം പിടിച്ചെടുക്കാൻ നിയമത്തിൽ വകുപ്പില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
തെലങ്കാന ഹൈക്കോടതിയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പോലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹനം പിടിച്ചെടുക്കാൻ പോലീസിന് അധികാരമില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. പകരം മദ്യപിച്ച ആളുടെയൊപ്പമുള്ള മദ്യപിക്കാത്ത ആളെ വാഹനമോടിക്കാൻ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തെലങ്കാന ഹൈക്കോടതി ജഡ്ജി ലക്ഷ്മണയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടെ ആളില്ലെങ്കിൽ വീട്ടുകാരയോ കൂട്ടുകാരയോ വിവരം അറിയിക്കണം. അവർക്ക് വാഹനം കൈമാറണം.