
തൃശ്ശൂര്‍: പുഴയിലിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. ആറാട്ടുപുഴ മന്ദാരക്കടവില്‍ കൈകാല്‍ കഴുകാനിറങ്ങിയ ഗൗതം (14), ഷിജിന്‍ (15) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം. സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ കുട്ടികള്‍ കൈകാല്‍ കഴുകാന്‍ വേണ്ടി മന്ദാരക്കടവില്‍ എത്തിയതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നാട്ടുകാരടക്കമുള്ളവര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.