KeralaLead NewsNEWS

കനത്തമഴ; ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 6 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

മറ്റന്നാള്‍ വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. നിലവില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. പത്താം തീയതിയോടെ പുതിയ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കും.

Back to top button
error: