പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിന് പത്ത് വർഷം തടവും 50,000 രൂപ പിഴയും
കണിമംഗലം നയ്യാശ്ശേരി വീട്ടിൽ വിഷ്ണുവിനെയാണ് ശിക്ഷിച്ചത്. തൃശൂർ പോക്സോ (ഫാസ്റ്റ്ട്രാക്ക്) സ്പെഷ്യൽ കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 2015ൽ നെടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ തൃശൂർ എ.സി.പിയുമായ വി.കെ രാജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്
തൃശൂർ: വിവാഹ വാഗ്ദാനം നൽകി ചതിയിൽ പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് പത്ത് വർഷം തടവും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കണിമംഗലം പനമുക്ക് സ്വദേശി നയ്യാശ്ശേരി വീട്ടിൽ വിഷ്ണുവിനെ(28) ആണ് ശിക്ഷിച്ചത്.
തൃശൂർ പോക്സോ (ഫാസ്റ്റ്ട്രാക്ക്) സ്പെഷ്യൽ കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 2015ൽ നെടുപുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന സതീഷ്കുമാർ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ തൃശൂർ എ.സി.പിയുമായ വി.കെരാജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽപബ്ളിക്പ്രോസിക്യൂട്ടർ (പോക്സോ) കെ.പി അജയകുമാർഹാജരായി.