അഫ്ഗാനിസ്താനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാന്‍ കറന്‍സി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഇത് ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചതിന് പിന്നാലെയാണ് താലിബാന്റെ ഈ നീക്കം. അഫ്ഗാനിസ്താനില്‍ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്.