Lead NewsNEWS

കാല്‍ വഴുതി വെള്ളത്തില്‍ വീണ് അധ്യാപിക മരിച്ചു

ആലപ്പുഴ: കാല്‍ വഴുതി വെള്ളത്തില്‍ വീണ് അധ്യാപിക മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കല്‍ ഗവ.എല്‍പി സ്‌കൂളിലെ അധ്യാപികയും തലപിടി കൊടും തറയില്‍ തോമസിന്റെ (മുത്ത്) ഭാര്യയുമായ കെ.ഐ.സുനു (52) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ 5.30ന് വീടിനു സമീപത്തെ കുളിക്കടവില്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീണതാകാം എന്നാണ് നിഗമനം. മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരിയില്‍ വെച്ച് ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.

Back to top button
error: