പോരാടു, ഇല്ലെങ്കിൽ ജീവിതം വഴിമുട്ടും: പാചക വാതക വിലയും ഇന്ധനവിലയും പ്രതിദിനം വർദ്ധിപ്പിച്ച് ജനത്തെ കൊല്ലാക്കൊല ചെയ്യുന്നു
ഇന്ന് പെട്രോളിന് 37 പൈസ വർധിപ്പിച്ചു. ഡീസൽ വില കൂട്ടിയില്ല. കേരളത്തിലെ എല്ലാ പ്രദേശത്തും പെട്രോൾ വില 110 രൂപ കടന്നു. ഇതോടൊപ്പം വാണിജ്യ വാതകത്തിനും കുത്തനെ കൂട്ടി, സിലിണ്ടറിന് 265 രൂപയാണ് വര്‍ധിപ്പിച്ചത്
സെപ്റ്റംബർ 24 ന് ശേഷം കേരളത്തിൽ പെട്രോൾ വില 8.86, ഡീസലിന് 10.33 രൂപ എന്ന നിലയിൽ വർധിച്ചു. ഇക്കാലയളവിൽ പെട്രോളിന് 27 തവണയും ഡീസലിന് 29 തവണയും വില കൂട്ടി.
സെപ്റ്റംബർ 24 ന് കൊച്ചിയിലെ ഇന്ധനവില: പെട്രോൾ – 101.36 രൂപ, ഡീസൽ- 93.43 രൂപ.
ഒരു വർഷം മുമ്പുള്ള (2020 നവംബർ 2) ഇന്ധന വില: പെട്രോൾ- 81.62 രൂപ, ഡീസൽ- 74.70 രൂപ. യഥാക്രമം 29.11, 29.54 രൂപയുടെ വർധന.
ക്രൂഡ് ഓയിൽ വില (ബാരൽ)
2021 നവംബർ 2- 83.10 ഡോളർ
2020 നവംബർ 2- 38.17
ഇന്ധനവില കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ
കോഴിക്കോട്
പെട്രോൾ: 110.52 രൂപ
ഡീസൽ: 104.07
കൊച്ചി
പെട്രോൾ: 110.22
ഡീസൽ: 103.76
കോട്ടയം
പെട്രോൾ: 110.73
ഡീസൽ: 104.24
തിരുവനന്തപുരം
പെട്രോൾ: 112.41
ഡീസൽ: 105.24
വാണിജ്യ വാതകത്തിനും വില കുത്തനെ കൂട്ടി. ഡൽഹിയിൽ വില 2000 കടന്നു. കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ ഇപ്പോൾ മാറ്റമില്ല.
ജനുവരി ഒന്നുമുതല്‍ ഇതുവരെ പെട്രോള്‍ ഒരു ലിറ്ററിന് എണ്ണക്കമ്പനികള്‍ കൂട്ടിയത് 25.83 രൂപ. ഡീസലിന് വര്‍ധിപ്പിച്ചത് 25.66 രൂപയും.
ജനുവരി ഒന്നിന് ഒരു ലിറ്റര്‍ പെട്രോളിന് 85.72 രൂപയായിരുന്നു. ഡീസല്‍ വില 79.65 രൂപയും. പക്ഷേ സംസ്ഥാനത്ത് 11 മാസം കൊണ്ട് പെട്രോളിന് 22.14 ശതമാനം വിലകൂടി. ഡീസല്‍ 32.21 ശതമാനവും.
സ്കൂളുകളിലേക്ക് വിദ്യാര്‍ഥികളെ അയക്കാന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന രക്ഷിതാക്കള്‍ യാത്രാ ചെലവിന്, മുമ്പ് നല്‍കിയതിന്റെ ഇരട്ടി തുക നല്‍കേണ്ടി വരും. സ്കൂള്‍ ബസ് 10 കിലോമീറ്റര്‍ യാത്രക്ക് 800 രൂപ നല്‍കിയവര്‍ക്ക് ഇപ്പോള്‍ സ്കൂളുകളില്‍നിന്ന് ലഭിച്ച അറിയിപ്പ് പ്രതിമാസം 1500 രൂപ നല്‍കാനാണ്.
ആഴ്ചയില്‍ മൂന്നുദിവസത്തെ മാത്രം അധ്യയനത്തിനാണ് ഈ ചാര്‍ജ്. പലയിടത്തും 2000 രൂപ വരെ ഇങ്ങനെ നല്‍കേണ്ടി വരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്കൂള്‍ ബസില്‍ രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് വിദ്യാര്‍ഥികളെ കയറ്റുക. സ്കൂള്‍ സര്‍വിസ് നടത്തുന്ന ഓട്ടോ, ടെമ്പോ ട്രാവലര്‍ എന്നിവക്കെല്ലാം നിരക്ക് കൂട്ടിയിട്ടുണ്ട്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില നിലവില്‍ വീപ്പക്ക് 83.72 ഡോളറാണ്. കഴിഞ്ഞ ആഴ്ച 86 ഡോളര്‍ വരെ വില ഉയര്‍ന്നെങ്കിലും അമേരിക്കയില്‍ എണ്ണ സ്റ്റോക്ക് ഉയര്‍ന്നെന്ന വാര്‍ത്തകളെ തുടര്‍ന്ന് വില കുറയുകയായിരുന്നു.
എണ്ണയുല്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഈയാഴ്ച യോഗം ചേരുന്നുണ്ട്.