ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ തരം​ഗം സൃഷ്ടിച്ച് വെള്ളക്കാരന്റെ കാമുകി

വെള്ളക്കാരൻ്റെ കാമുകി ആദ്യ ദിനം അയ്യായിരത്തിലേറെ പേർ സിനിമ കാണാൻ പ്ലാറ്റ് ഫോമിലെത്തി. പുതുമുഖ ചിത്രമായ വെള്ളക്കാരന്റെ കാമുകി ഒ ടി ടി പ്ലാറ്റ് ഫോമിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുന്നു.

നീ സ്ട്രീം, ജയ് ഹോ പ്ലാറ്റ് ഫോമുകളിലായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം കാണാൻ ഇതിനകം അയ്യായിരത്തിലേറെ പേരെത്തിയതിന്റെ സന്തോഷത്തിലാണ് അണിയറക്കാർ. പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അദ്വൈതാ മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. രചനയും, സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ‘വെള്ളക്കാരന്റെ കാമുകി

അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ് രവി, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ഷൈജു ടി. വേൽ, അനു ജോസഫ്, ശാലിനി, അശ്വിൻ കോഴിക്കോട്, രഘുനാഥ് വടകര തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ആചാര്യ സിനിമാസ്ആണ് നിർമ്മാണം.

നർമ്മത്തിന് പ്രാധാന്യം നൽകിയ ഒരു മദ്യപന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചർച്ച ചെയ്യുന്നത്.പ്രണയും, ഹാസ്യവും ഒരു പോലെ സമന്വയിക്കുന്നതാണ് ചിത്രം. കൊവിഡ് കാലത്തിന് ശേഷം സിനിമ തിയറ്ററുകളിൽ എത്തിയ അതേ സമയത്ത് തന്നെ ഒ ടി ടിയിൽ റിലീസ് ചെയ്ത് ചിത്രത്തെ പ്രേക്ഷകർ മികച്ച രീതിയിലാണ് സ്വീകരിച്ചത്. നീ സ്ട്രീം പി.ആർ.ഒ- അയ്മനം സാജൻ

Leave a Reply

Your email address will not be published. Required fields are marked *