Lead NewsNEWS

യു.പിയില്‍ സിക വൈറസ്‌; കാണ്‍പൂരില്‍ 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 10 സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് മനസിലാക്കാന്‍ നിരീക്ഷണം ശക്തമാക്കിയതായും അവര്‍ അറിയിച്ചു.പുതുതായി ആറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 645 സാമ്പളുകള്‍ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് അയച്ചു. ഇതില്‍ 253 സാമ്പളുകള്‍ രോഗലക്ഷണമുള്ളവരില്‍നിന്ന് ശേഖരിച്ചതാണെന്നും 103 എണ്ണം ഗര്‍ഭിണികളില്‍ നിന്നാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഒക്‌ടോബറില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സമ്പര്‍ക്കപട്ടികയിലുള്ള നിരവധി പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.കൊതുകു പരത്തുന്ന വൈറസാണ് സിക. വൈറസ് ബാധിച്ച കൊതുകുകളില്‍നിന്ന് വൈറസ് മനുഷ്യരിലേക്ക് പ്രവേശിക്കും. ഗര്‍ഭിണികളെയാണ് സിക വൈറസ് ബാധ രൂക്ഷമായി ബാധിക്കുക.

Back to top button
error: