Month: February 2021
-
NEWS
ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് : ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം :കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിവരുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് സർവകലാശാലകൾ, സർക്കാർ /എയിഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ 2020-21 അദ്ധ്യയനവർഷം സർക്കാർ അനുവദിച്ചിട്ടുള്ള എയിഡഡ് ഡിഗ്രി പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികൾക്കും 2020-21 ഫെബ്രുവരി 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Read More » -
VIDEO
-
LIFE
അമൽ നീരദിനൊപ്പം മെഗാസ്റ്റാർ: ബിലാലോ.?
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫെബ്രുവരി ഏഴിന് തുടങ്ങുമെന്ന് റിപ്പോർട്ട്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും പുതിയ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രീകരണം ആരംഭിക്കുന്നത് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ അല്ലെന്നും മറ്റൊരു കഥയാണെന്നുമാണ് അറിയാൻ കഴിയുന്നത്. പത്താം തീയതി ചിത്രീകരണ സംഘത്തോടൊപ്പം മമ്മൂട്ടിയും ജോയിൻ ചെയ്യും. ബിഗ് ബി എന്ന ചലച്ചിത്രത്തിനു ശേഷം നീണ്ട 14 വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒരുമിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ താരങ്ങളെക്കുറിച്ചോ അണിയറ പ്രവർത്തകരെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ബിലാൽ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി…
Read More » -
Lead News
അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് സമാഹരണം ഉദാഘാടനം ചെയ്തു; കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടിജി രഘുനാഥപ്പിളളയാണ് ഫണ്ട് സമാഹരണം ഉദാഘാടനം ചെയ്തത്. ചേന്നം പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് ആര്‍എസ്എസ് ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ എത്തിയ അയോധ്യ ക്ഷേത്ര ഫണ്ട് പിരിവുകാരുടെ അഭ്യര്‍ഥന പ്രകാരം ദേവസ്വം പ്രസിഡന്റ് കൂടിയായ രഘുനാഥപ്പിളള സ്വന്തം ഫണ്ട് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. അതേസമയം, ഉദ്ഘാടന ചിത്രം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം നിരവധിപേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരാഗ്യമാണ് സംഭവം വിവാദമാക്കാന്‍ കാരണമെന്ന് രഘുനാഥപ്പിളള പ്രതികരിച്ചു.
Read More » -
Lead News
ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ഏറ്റെടുക്കാനാരുമില്ലാത്ത 5 പേരെ പുനരധിവസിപ്പിക്കുന്നു
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന ഇവരെ വയനാട് വാഴവറ്റ ജ്യോതി നിവാസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് പുനരധിവസിപ്പിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനായി 1,98,300 രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. സ്ഥാപനത്തില്‍ കഴിയുന്ന കാലത്തെ മുഴുവന്‍ ചെലവും സാമൂഹ്യനീതി വകുപ്പ് വഹിക്കും. ഈ വ്യക്തികളുടെ ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ മേധാവിയോ ശ്രമിക്കേണ്ടതാണ്. ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ കഴിയാത്തപക്ഷം ഈ സന്നദ്ധ സംഘടകള്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം. വിടുതല്‍ ചെയ്ത വ്യക്തിയെ ആദ്യ ഒരു വര്‍ഷം 4 മാസത്തിലൊരിക്കല്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ മേല്‍നോട്ടം നടത്തി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുമാണ്. കേരളത്തിലെ…
Read More » -
Lead News
പോളിയോ തുള്ളിമരുന്നിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍, 3 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
മുംബൈ: പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. തുടര്‍ന്ന് ഒന്നു മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള പന്ത്രണ്ട് കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ തുളളിമരുന്നുകള്‍ നല്‍കിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യാവത്മല്‍ ജില്ലയിലാണ് സംഭവം. പോളിയോ വാക്‌സിനേഷന്‍ എടുത്ത കുട്ടികള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വാക്‌സിന് സമീപം വച്ചിരുന്ന സാനിറ്റൈസര്‍ ബോട്ടില്‍ നഴ്‌സുമാര്‍ തെറ്റിദ്ധരിച്ച് കുട്ടികള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.സംഭവത്തില്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തക, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായും ജില്ല കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശ്രീകൃഷ്ണ പഞ്ചല്‍ പറഞ്ഞു. അതേസമയം, കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് രാജ്യമെമ്പാടുമുള്ള അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുരുന്നുകള്‍ക്ക് പോളിയോ വാക്‌സീന്‍ വിതരണം ചെയ്തത്.
Read More » -
LIFE
മാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു: അണിയറയിൽ ഒരുങ്ങുന്നത് 2 കൊലകൊല്ലി ഐറ്റം
മലയാളത്തിന്റെ മാസ് സംവിധായകൻ എന്നറിയപ്പെടുന്ന അജയ് വാസുദേവ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഷൈലോക്ക് പോലെ ഈ ചിത്രവും ഒരു മാസ് എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പു നൽകുന്നു. റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് വടകര, സൽമാൻ, ഷെരീഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്നുള്ള കാര്യം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോയൽ സിനിമാസിന്റെ രണ്ടു ചിത്രങ്ങളാണ് ഒരേദിവസം പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റോയൽ സിനിമാസിന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം. ഗോകുലം മൂവീസിന് വേണ്ടി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാംതൂണ്‍ എന്ന ചിത്രത്തിന്റെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഷൈലോക്ക് എന്ന ചിത്രത്തില്‍ തന്റെയൊപ്പം പ്രവർത്തിച്ചവര്‍ തന്നെയാണ് പുതിയ ചിത്രങ്ങളിലും…
Read More » -
Lead News
പരാമര്‍ശങ്ങളില്‍ അതൃപ്തി; ചൈനയിലെ വ്യവസായ പ്രമുഖരുടെ പട്ടികയിൽ നിന്നും ജാക്മയെ ഒഴിവാക്കി
ചൈനീസ് സർക്കാരിനെതിരെ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ചില പരാമർശങ്ങളെ തുടർന്നാണ് ആലിബാബ എന്ന വമ്പൻ ഓൺലൈൻ കമ്പനിയുടെ സ്ഥാപകനായ ജാക്മ പൊതു രംഗത്തുനിന്നും അപ്രത്യക്ഷനായത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും എതിരെയായിരുന്നു ജാക്മയുടെ പരാമർശം. ഇപ്പോഴിതാ ചൈനയിലെ വ്യവസായ പ്രമുഖരുടെ പട്ടികയിൽ നിന്നും ജാക്മയെ ഒഴിവാക്കിയെന്ന വാർത്തയാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് പുറത്തുവിടുന്നത്. ഇതോടെ അദ്ദേഹത്തോടുള്ള ചൈനീസ് സർക്കാരിന്റെ അപ്രീതി ആണ് വ്യക്തമാകുന്നത്. ടെക്നോളജി മേഖലയിലെ പ്രശസ്ത വ്യക്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പത്രത്തിന്റെ മുൻപേജിൽ നിന്നാണ് ജാക്മയെ ഒഴിവാക്കിയിരിക്കുന്നത്. ചൈനയിലെ ബാങ്കിംഗ് രീതി പഴഞ്ചൻ ആണെന്ന് പറഞ്ഞ ജാക്മയുടെ വാക്കുകൾ ചൈനീസ് സർക്കാരിനെ പ്രകോപിപ്പിക്കുന്നതിന് കാരണമായി. ഇതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാണിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒക്ടോബർ അവസാനം മുതൽ ജാക്മയുടെ സംഘത്തിന്റെ 1100 കോടി ഡോളർ നഷ്ടമായി. ആസ്തി 6170 കോടി ഡോളറിൽ നിന്ന് 5090 കോടി ഡോളറായി കുറഞ്ഞു. ഇതോടെ ജാക്ക് മാ…
Read More » -
NEWS
10, +2 സിബിഎസ്ഇ പരീക്ഷാ ടൈംടേബിള്‍ ഇന്ന് പ്രസിദ്ധീകരിക്കും
പത്ത്,പ്ലസ്ടു സിബിഎസ്ഇ ക്ലാസുകളിലേക്കുളള പരീക്ഷാ ടൈംടേബിള്‍ ഇന്ന് പ്രസിദ്ധീകരിക്കും. cbse.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രസിദ്ധീകരിക്കുക. പരീക്ഷയെ സംബന്ധിച്ചുളള വിശദമായ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.
Read More » -
Lead News
നിപ്മര്‍ മികവിന്റെ കേന്ദ്രമാക്കുന്നതിന് 2.66 കോടി അനുവദിച്ചു
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്റെ (NIPMR) വികസനത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി 2,66,46,370 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് 54,15,400 രൂപയും മേഖല ഓട്ടിസം റീഹാബിലിറ്റേഷന്‍ സെന്റര്‍ വികസിപ്പിക്കുന്നതിനായി 1,06,00,000 രൂപയും, മോഷന്‍ ആന്റ ഗേറ്റ്‌ലാബ് സ്ഥാപിക്കുന്നതിനായി 1,06,30,970 രൂപയുമാണ് അനുവദിച്ചത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന നിപ്മറിനെ രാജ്യത്തിന് തന്നെ അഭിമാന സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ സ്ഥാപനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാക്കാനുള്ള പദ്ധതികളാണ് രൂപകല്‍പന ചെയ്തു വരുന്നത്. അതിന്റെ ഭാഗമാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Read More »