നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കമിട്ട് സിപിഐഎം രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ല എന്നാണ് പൊതുവികാരം. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം വിജയ സാധ്യതകൾ മുൻനിർത്തി മാത്രമായിരിക്കും. സ്ഥാനാർഥി നിർണയം പ്രചാരണജാഥയ്ക്ക് ശേഷമാകും നടത്തുക. കേരള കോൺഗ്രസിന്റെയും എൽജെഡിയുടെയും സീറ്റുകളുടെ കാര്യത്തിൽ സിപിഐഎം വിട്ടുവീഴ്ച ചെയ്യും.
ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും ചർച്ച ആക്കാനുള്ള യുഡിഎഫ് കെണിയിൽ വീഴേണ്ട എന്ന് സിപിഎം തീരുമാനിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അതിൽ അഭിപ്രായം പറയേണ്ട എന്നാണ് നിലപാട്.
അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമാണം നടത്തുമെന്ന് ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയമാക്കാൻ തന്നെയാണ് യുഡിഎഫ് തീരുമാനം.
അതേസമയം യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം ചർച്ചാവിഷയം ആക്കാനാണ് സിപിഎം തീരുമാനം. ഈ നീക്കം മുസ്ലീങ്ങൾക്ക് എതിരല്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.