ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. പട്ടികയിൽ യുഎഇയും ഉണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കും ഈ വിലക്ക് ബാധകമാക്കും.
കോവിഡ് വ്യാപനം തടയുക എന്നതാണ് സൗദിയുടെ ലക്ഷ്യം. അടുത്തിടെ കോവിഡ് കൂടുതലായി പടർന്ന രാജ്യങ്ങളെയാണ് വിലക്കിൽ സൗദി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ, യുഎഇ,ജർമ്മനി,അമേരിക്ക അർജന്റീന, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ,പാകിസ്ഥാൻ,ഫ്രാൻസ്, അയർലൻഡ്,ഈജിപ്ത്, ബ്രസീൽ, ഇറ്റലി, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്.