LIFETRENDING

കൈപ്പത്തികള്‍ നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു: ”ഒരിലത്തണലിൽ” പ്രദർശനത്തിന് എത്തുന്നു

വൈകല്യങ്ങളെ അതിജീവിച്ച് ശ്രീധരൻ നായകനാകുന്നു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ഒരിലത്തണലില്‍ എന്ന ചിത്രത്തിലാണ് കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരൻ നായകനായെത്തുന്നത്.

പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊപ്പം ജീവിക്കുകയും ചെയ്യുന്ന അച്യുതൻ എന്ന കഥാപാത്രമായാണ് ശ്രീധരൻ ചിത്രത്തിലെത്തുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതവുമായി ചിത്രത്തിന് ഒരുപാട് സാമ്യതകളും ഉണ്ട്.

സഹസ്രാരാ സിനിമാസിന് വേണ്ടി സന്ദീപ് ആര്‍ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജിത് രാജാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീധരൻ, കൈനകരി തങ്കരാജ്, ഷൈലജ പി അംബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനോടും പ്രകൃതിയോടും പോരടിക്കുന്ന ശ്രീധരന് സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്കാര അവാർഡും ലഭിച്ചിരുന്നു.തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ സ്വദേശിയാണ് ശ്രീധരൻ.

Back to top button
error: