തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അംഗീകൃത യൂണിയനുകളുടെ അഭിപ്രായം ആരായുന്നതിനും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് യൂണിയനുകളുടെ സഹകരണം തേടുന്നതിനും വേണ്ടി അംഗീകൃത യൂണിയൻ പ്രതിനിധികളുമായുള്ള മന്ത്രി തലത്തിലുള്ള ചർച്ച 5 ന് നടക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരാണ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.
കെഎസ്ആർടിസി സിഫ്റ്റ് രൂപീകരണം, കെഎസ്ആർടിസിയിൽ നിന്നും പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയം, താൽക്കാലിക വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് എസ്/ എസ്ടി കമ്മീഷന്റെ നിർദ്ദേശങ്ങൾ വിലയിരുത്തൽ , ശമ്പള പരിഷ്കരണ കരാർ നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങളെ പ്രധാന അജണ്ടകളാക്കിയാണ് ചർച്ച നടക്കുകയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.