NEWS

തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ജലവിതരണം മുടങ്ങും

തിരുവനന്തപുരം: അരുവിക്കരയിലെ 110 കെവി സബ്സ്റ്റേഷനിൽ കെഎസ്ഇബിയുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 06.0 2. 2021 ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.

വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ രണ്ട് 86 എംഎൽഡി, 74 എംഎൽഡി ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം പൂർണമായി നിർത്തിവയ്ക്കേണ്ടി വരുന്നതിനാൽ ഈ ജല ശുദ്ധീകരണശാലകളിൽനിന്ന് ജലം ലഭ്യമാക്കുന്ന,വാട്ടർ അതോറിറ്റിയുടെ പേരൂർക്കട, കഴക്കൂട്ടം, പാളയം സെക്ഷൻ പരിധിയിൽ വരുന്ന വഴയില, പേരൂർക്കട, ശാസ്തമംഗലം, ഇടപ്പഴഞ്ഞി,കനകന​ഗർ, വെള്ളയമ്പലം, കവടിയാർ, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുമ്മൂട്, ശ്രീകാര്യം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പട്ടം, ചാലക്കുഴി, കണ്ണമ്മൂല, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്ദൻകോട്, ദേവസ്വം ബോർഡ്, പൗഡിക്കോണം, കഴക്കൂട്ടം, മൺവിള, അലത്തറ, കട്ടേല, കാര്യവട്ടം, ടെക്നോപാർക്ക്, കുളത്തൂർ, പള്ളിപ്പുറം, സിആർപിഎഫ് പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കിൽ നിന്നും ജലം ലഭിക്കുന്ന ആറ്റുകാൽ, കളിപ്പാങ്കുളം, അമ്പലത്തറ, പുത്തൻപള്ളി, പൂന്തുറ, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, മണക്കാട്, ശ്രീവരാഹം എന്നിവിടങ്ങളിലും തിരുമല കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, മൂന്നാംമൂട്, മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണാറക്കോണം, മേലെത്തുമേലെ, സിപിടി, കൊടുങ്ങാനൂർ, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുകൾ, നെടുങ്കാട്, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ്, മേലാംകോട്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യൻ നഗർ എന്നിവിടങ്ങളിൽ അന്നേദിവസം രാവിലെ 9 മണി മുതൽ വൈകുന്നേരം വരെ ജല വിതരണം പൂർണമായും തുടങ്ങുന്നതാണ്.

06. 02. 2021 ശനിയാഴ്ച വൈകുന്നേരത്തോടെ പമ്പിങ് പുനരാരംഭിച്ച് അന്നേദിവസം രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിലും 07. 02. 2021 ഞായറാഴ്ച വൈകുന്നേരത്തോടെ ഉയർന്ന പ്രദേശങ്ങളിലും ജലവിതരണം പൂർവസ്ഥിതിയിൽ എത്തുന്നതാണ്.

ഈ അവസരത്തിൽ പൊതു ജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർലോറി വഴി ജലം ആവശ്യമുള്ളവർക്ക് വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം, ചൂഴാറ്റുകോട്ട, അരുവിക്കര, ആറ്റിങ്ങൽ-വാളക്കോട് എന്നീ സ്ഥലങ്ങളിലുള്ള വെൽഡിങ് പോയിന്റ് കളിൽനിന്നും തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട് ട്രിവാൻഡ്രം ആപ്പിലൂടെ ജലവിതരണത്തിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ

1. സ്മാർട് ട്രിവാൻഡ്രം- 9496434488,( 24 മണിക്കൂറും), 0471-2377701

2.വെൻഡിങ് പോയിന്റുകൾ

വെള്ളയമ്പലം —- 8547638181
അരുവിക്കര ——9496000685
ചൂഴാറ്റുകോട്ട ——8289940618
ആറ്റിങ്ങൽ-വാളക്കോട് ——-8547638358

3. കൺട്രോൾ റൂമുകൾ
1916, 8547638181,9496000685

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: