Month: February 2021

  • സി.പി.എം വര്‍ഗ്ഗീയത ഇളക്കിവിടുന്നുവെന്നു രമേശ്‌ ചെന്നിത്തല

     മുസ്ളീം ലീഗിനെ വര്‍ഗീയമായി അധിക്ഷേപിച്ച സി പി എം ഇപ്പോള്‍ തങ്ങളുടെ കള്ളക്കളി  ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് കണ്ടപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.  വര്‍ഗീയ കാര്‍ഡ് കളിക്കാനുള്ള സി  പി എം ശ്രമത്തിന്റെ ഭാഗമാണിത്. ഞാനും ഉമ്മന്‍ചാണ്ടിയും പാണക്കാട് തങ്ങളെ  കണ്ട് സംസാരിച്ചതില്‍ എന്ത് വര്‍ഗീയതയാണ് ഉള്ളത്.  യു ഡി എഫിലെ രണ്ടാമത്തെ  കക്ഷിയാണ് മുസ്ളീം ലീഗ്. അതിന്റെ സംസ്ഥാന അധ്യക്ഷനെ കണ്ട് സംസാരിച്ചതില്‍ എന്ത് മതമൗലിക വാദമാണ് ഉയരുന്നത്. വളരെ ബോധപൂര്‍വ്വം വര്‍ഗീയത ഇളക്കിവിടാനാണ് സി പിഎം ശ്രമിക്കുന്നത.  എല്ലാവരും  ആദരിക്കുന്ന കുടൂംബമാണ് പാണക്കാട് കുടംബം. എന്നും മതേതര നിലപാടുകള്‍ മാത്രമേ അവര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളു.  തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍  ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ  വര്‍ഗീയതയില്‍ അഭയം  തേടുന്ന ഒരു സര്‍ക്കാരാണിത്.  ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കും.  ബി  ജെ പിയുടെ പ്രസിഡന്റ് പറയുന്ന അതേ വാചകങ്ങളാണ്  സി പിഎം സംസ്ഥാന  സെക്രട്ടറി പറയുന്നത്.  ഇവര്‍ രണ്ട് പേരും മുസ്ളീം ലീഗിനെയും…

    Read More »
  • LIFE

    പ്രിയനൊരാൾ …..

     മാർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സംഗീത ആൽബം ” പ്രിയനൊരാൾ ” റിലീസിനൊരുങ്ങുന്നു . ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവർമ്മയുടെ പിൻമുറക്കാരനായ പ്രശസ്ത സംഗീത സംവിധായകൻ കിളിമാനൂർ രാമവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്ക്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിലെ ഒരു സുപ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂർ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോർന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയിൽ പകർത്തിയെടുത്തിരിക്കുന്നു. പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തു ചേരലുമെല്ലാം കൊണ്ട് പ്രേക്ഷകരെ ആർദ്രമായ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമായിരിക്കും പ്രിയനൊരാൾ . ആഴമില്ലാത്ത ക്ഷണികങ്ങളായ ആധുനിക പ്രണയഭാവങ്ങൾക്ക് മേലേ നീണ്ട കാത്തിരിപ്പിന്റെ അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത അനശ്വരവും കാലാതിവർത്തിയുമായ ഉദാത്ത പ്രണയത്തിന്റെ ദീപ്തമായ മുഖമാണ് ഈ ദൃശ്യകാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. കിളിമാനൂർ രാമവർമ്മ, മായ കെ വർമ്മ, വൈഷ്ണവ്…

    Read More »
  • NEWS

    പിഎസ്സി റാങ്ക് ലിസ്റ്റുകൾ ആറു മാസം നീട്ടാൻ മന്ത്രിസഭയുടെ ശുപാർശ

    കാലാവധി അവസാനിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകൾ ആറു മാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം പി എസ് സി യോട് ശുപാർശ ചെയ്തു ഫെബ്രുവരി 3 മുതൽ ഓഗസ്റ്റ് 2 വരെയുള്ള തീയതികളിൽ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് മൂന്നു വരെ നീട്ടാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന പബ്ലിക് സർവീസ് കമ്മീഷൻ യോഗം സർക്കാർ നിർദ്ദേശം പരിഗണിക്കും.

    Read More »
  • LIFE

    സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ നിന്നും സംവിധാനത്തിലേക്ക് …. ഏകാകിനിയുമായി അജി മസ്ക്കറ്റ്

    പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ അജി മസ്ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ‘ഏകാകിനി’യിൽ അമ്പിളി അമ്പാളി നായികയാകുന്നു. ഡയാന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അമ്പിളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടർ സംഭവങ്ങളാണ് ചിത്രത്തിൽ വിഷയമാകുന്നത്. രണ്ടു പെൺകുട്ടികൾക്കു ജന്മം നൽകിയ ഡയാന, തന്റെ നഷ്ടസ്വപ്നങ്ങൾ മക്കളിലൂടെ സാക്ഷാത്കരിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചിലവുകൾ ഭർത്താവിന്റെ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. ഭർത്താവുണ്ടെങ്കിലും എല്ലാ ചുമതലകളും ഡയാനയിൽ മാത്രമായി. ബുദ്ധിമുട്ടുകൾക്കിടയിലും അവൾ രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയിൽ മൂത്തമകൾ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയിൽ നിന്നും വിവാഹാലോചന വരുന്നു. വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാമ്പത്തിക ബാധ്യതകൾ പരിധിവിട്ട് ഉയർന്നുകൊണ്ടിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനിൽ നിന്നും ഡയാനയ്ക്കും കുടുംബത്തിനും വലിയ ക്രൂരതകൾ … മലപ്പുറം മഞ്ചേരിയിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നുള്ള നർത്തകിയും…

    Read More »
  • 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ്

    കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലം ഉടമയുടെയും ലൈസന്‍സിയുടെയും സാക്ഷ്യപത്രത്തിന്മേല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി 5 പ്രവൃത്തി ദിവസങ്ങള്‍ക്കം നല്‍കുന്ന കൈപ്പറ്റ് സാക്ഷ്യപത്രം നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്ന തിനുള്ള അനുവാദമായും കണക്കാക്കുന്നതിന് ഭേദഗതിയിലൂടെ പഞ്ചായത്ത് നിയമത്തില്‍ 235 കെ എ എന്ന വകുപ്പും മുനിസിപ്പല്‍ നിയമത്തില്‍ 392എ എന്ന വകുപ്പും കൂട്ടിച്ചേര്‍ത്തു. എ). 7 മീറ്ററില്‍ കുറവായ ഉയരമുള്ള 2 നിലവരെയുള്ള 300 ച.മീറ്ററില്‍ കുറവായ വാസഗൃഹങ്ങള്‍. ബി).7 മീറ്ററില്‍ കുറവായ ഉയരമുള്ള 2 നിലവരെയുള്ള 200 ച.മീറ്ററില്‍ കുറവായ വിസ്തീര്‍ണ്ണത്തോടു കൂടിയ ഹോസ്റ്റല്‍, അനാഥാലയങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരവും, ദേശസ്നേഹപരവു മായ ആവശ്യങ്ങള്‍ക്കുവേണ്ടി ആളുകള്‍ സമ്മേളിക്കുന്ന കെട്ടിടങ്ങള്‍. സി). 7 മീറ്ററില്‍ കുറവായ ഉയരമുള്ള 2 നിലവരെയുള്ള 100 ച. മീറ്ററില്‍ കുറവായ വിസ്തീര്‍ണ്ണത്തോടുകൂടിയ വാണിജ്യ കെട്ടിടങ്ങള്‍, അപകട സാധ്യതയില്ലാത്ത വ്യവസായ…

    Read More »
  • LIFE

    ഒടിയന്റെ’ കഥയുമായി ‘കരുവ്’ ! പൂജ 10ന് പാലക്കാട്

    മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന “കരുവ് “ന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരിയിൽ നടക്കും.ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ് തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരിക്കും. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം.ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് എഴുത്ത്കാരികൂടിയായ ശ്രീഷ്മ.ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായിക ആകുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട്…

    Read More »
  • Lead News

    എം ശിവശങ്കർ ഐ എ എസ് ജയിൽ മോചിതനായി

    എം ശിവശങ്കർ ഐ എ എസ് ജയിൽ മോചിതനായി. കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മോചനം. ഡോളർ കടത്തു കേസിലാണ് എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് ജാമ്യ അപേക്ഷയെ എതിർത്തില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കഴിഞ്ഞത് 98 ദിവസം. രണ്ട് ലക്ഷം രൂപയുടെ ബോണ്ട്,രണ്ട് ആൾ ജാമ്യം,പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

    Read More »
  • Lead News

    ശിവശങ്കറിന്റെ ജാമ്യം ധാരണയുടെ അടിസ്ഥാനത്തില്‍: മുല്ലപ്പള്ളി

    ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഡികളാക്കുക ആയിരുന്നു.ലാവ്‌ലിന്‍ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് എല്ലാ കേസുകളിലും ജാമ്യം നേടി എം.ശിവശങ്കര്‍ ജയില്‍ മോചനം.തെളിവുകള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാഹചര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്തിയില്ല. കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ മെല്ലപ്പോക്ക് തുടര്‍ന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. ശക്തമായ തെളിവുകള്‍ ഹാജരാക്കുന്നതിലും ഗുരുതര വീഴ്ചയാണ് അന്വേഷണ…

    Read More »
  • Lead News

    നാടാർ സമുദായം പൂർണമായും ഒ ബി സിയിൽ,മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

    നാടാർ സമുദായത്തെ പൂർണമായും ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേത് ആണ് തീരുമാനം.നേരത്തെ ഹിന്ദു നാടാർ ,എസ്ഐയുസി വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്.വിവിധ ക്രൈസ്തവ സഭകളിലും മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന നാടാർ വിഭാഗക്കാർക്കും ഇനി സംവരണം ലഭിക്കും. പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശകൾ മൂന്നംഗ ഉദ്യോഗസ്ഥതല കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനും തീരുമാനിച്ചു.ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും ശമ്പള കമ്മീഷൻ ശുപാർശകളിൽ തീരുമാനം. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് മന്ത്രിസഭായോഗം നിർദേശം നൽകിയത് ഏപ്രിൽ ഒന്നിന് പുതിയ ശമ്പളം നൽകാനാണ് ആലോചന. പെൻഷൻ പ്രായം ഒരുവർഷം വർധിപ്പിക്കണമെന്ന ശുപാർശ സർക്കാർ അംഗീകരിക്കില്ല.

    Read More »
  • Lead News

    കോവിഡ് കാലത്ത് സംസ്ഥാനത്ത് മരണ നിരക്കില്‍ ഗണ്യമായ കുറവ്; മുന്‍ വര്‍ഷത്തേക്കാള്‍ 29,365 മരണങ്ങള്‍ കുറവ്

    തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2019ല്‍ 2,63,901 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2020ല്‍ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. കോവിഡ്-19 മഹാമാരി കാലയളവില്‍ മരണനിരക്ക് കുറച്ചുകൊണ്ടു വരുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പും മറ്റു വകുപ്പുകളും നടത്തിയ ശാസ്ത്രീയ ഇടപെടലുകള്‍ ഫലം കൈവരിച്ചു എന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വികസ്വര രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക വികസന രംഗത്തെ അളവുകോലായാണ് ജനന മരണ രജിസ്‌ട്രേഷനെ വിലയിരുത്തുന്നത്. ജനനവും മരണവും ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക എന്നുള്ളത് കേരളത്തില്‍ സിവില്‍ രജിസ്‌ട്രേഷന്റെ…

    Read More »
Back to top button
error: