NEWS

കെഎസ്ആർടിസി പിരിച്ചുവിട്ട 136 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

ദീർഘാവധിയിൽ പോയ 136 ജീവനക്കാരോട് തിരികെ പ്രവേശിക്കാൻ കെഎസ്ആർടിസി ഉത്തരവിട്ടിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞും ജോലിയിൽ തിരികെ പ്രവേശിക്കാത്ത വരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജീവനക്കാർക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടു. എന്നാൽ സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് ശരിവെച്ചതോടെയാണ് ജീവനക്കാർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്.

വിദേശത്തും മറ്റും പോകുന്നതിനായി അഞ്ചുവർഷത്തെ ദീർഘകാല അവധി കെഎസ്ആർടിസി അനുവദിക്കാറുണ്ട്. ജീവനക്കാരുടെ അവധി അനധികൃതം അല്ലെന്നും അതുകൊണ്ടുതന്നെ തിരിച്ചെടുക്കണമെന്നും ആയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Back to top button
error: