Month: February 2021
-
LIFE
അതെ…അതിജീവിയ്ക്കാവുന്നതേയുള്ളൂ ഈ രോഗത്തെ,കരുതലുണ്ടെങ്കില്‍,ഇന്ന് ലോക കാന്‍സര്‍ ദിനം-ശ്രീകുമാർ ശേഖർ
ഫെബ്രുവരി 4. ഇന്ന് ലോക കാന്‍സര്‍ ദിനം. ബയോപ്സി റിസള്‍ട്ട് വരും എന്നു പറഞ്ഞതിന് മൂന്നു ദിവസം മുമ്പുതന്നെ ആശുപത്രിയില്‍ നിന്ന് വിളി വന്നപ്പോള്‍ ഉറപ്പിച്ചു: പണി കിട്ടി. ഡോക്ടര്‍മാര്‍ രണ്ടുപേര്‍ ചേര്‍ന്നു വിശദീകരിച്ചു. ‘കാന്‍സറാണ്. rectal cancer. സര്‍ജറി വൈകേണ്ട’. രണ്ടു മിനിറ്റ് വേണ്ടിവന്നു, മനസ്സില്‍ ചോദ്യങ്ങള്‍ രൂപപ്പെടുത്താന്‍. Rectum പൂര്‍ണ്ണമായി നീക്കിയേ പറ്റൂ. പിന്നീടുള്ള ജീവിതം എങ്ങനെ സാധാരണമാക്കാം എന്ന ഉപദേശങ്ങള്‍ കിട്ടി. എല്ലാം കേട്ടു. ആദ്യം തലയില്‍ സ്ക്രോള്‍ പോയത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍. ‘മൃത്യുവിന്‍ ദൂതുമായെത്തുന്നൊരര്‍ബുദം മുറ്റിത്തഴച്ചു വളര്‍ന്നൊരായുസ്സിനെ ചുട്ടെരിയ്ക്കുന്നതും ജീവിതം ”. നാല്‍പ്പതാം വയസ്സില്‍ ദൂത് കൈപ്പറ്റി എന്നുറപ്പിച്ചു. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഡോ. സന്തോഷ് ജോണ്‍ എബ്രഹാമിന്റെ ചികിത്സയിലേക്ക്. രോഗം എന്നു തുടങ്ങി എന്നു അറിയാനാകുമോ എന്നു ചോദിച്ചാല്‍ ‘അറിഞ്ഞാല്‍ ആ തീയതിയില്‍ പോയി ചികിത്സിയ്ക്കാന്‍ പറ്റുമോ’ എന്നു തിരിച്ചു ചോദിയ്ക്കുന്ന ഡോക്ടര്‍. വേണ്ടത് ചെയ്യും; വേണ്ടത് മാത്രം പറയും. പത്തുദിവസത്തിനകം സര്‍ജറി.…
Read More » -
LIFE
ട്രെയിലര്‍ തകർത്തു, ഒരു ഹിറ്റ് മണക്കുന്നുണ്ട്: ഓപ്പറേഷൻ ജാവയ്ക്ക് ആശംസകളുമായി വിനീത് ശ്രീനിവാസൻ
മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഗായകനായും അഭിനേതാവായും നിർമ്മാതാവായുമൊക്കെ അദ്ദേഹം മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും അവയൊക്കെ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് അദ്ദേഹത്തിന്റേതായി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സ്വന്തം സിനിമയ്ക്കെന്നപോലെ തന്നെ തന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സിനിമയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്ന താരമാണ് വിനീത് ശ്രീനിവാസൻ. ഒരു ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ നല്ല വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഓപ്പറേഷൻ ജാവയുടെ ട്രെയിലറിനെപ്പറ്റി നടനായ അലക്സാണ്ടർ പ്രശാന്തിനോടാണ് വിനീത് ശ്രീനിവാസൻ തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നന്നായിട്ടുണ്ടെന്നും ഒരു സൂപ്പര്‍ ഹിറ്റ് ഫീല്‍ ചെയ്യുന്നു എന്നുമാണ് വിനീത് ശ്രീനിവാസൻ അലക്സാണ്ടർ പ്രശാന്തിനോട് വാട്സാപ്പിൽ പറയുന്നത്. വിനീത് ശ്രീനിവാസന്റെ നല്ല…
Read More » -
TRENDING
ഞങ്ങൾ ഉന്നയിക്കുന്നതും രാഷ്ട്രീയം, ട്വന്റി – ട്വന്റി പാർട്ടി സ്ഥാപകൻ സാബു എം ജേക്കബുമായി അഭിമുഖം -ആദ്യ ഭാഗം വീഡിയോ
കിഴക്കമ്പലത്തെ ട്വന്റി ട്വന്റി എന്ന പാർട്ടി മുന്നോട്ട് വയ്ക്കുന്നതും രാഷ്ട്രീയമാണെന്ന് സ്ഥാപക നേതാവും കിറ്റക്സ് എംഡിയുമായ സാബു എം ജേക്കബ്. തെരഞ്ഞെടുപ്പിലൂടെ തന്നെയാണ് തങ്ങൾ അധികാരത്തിൽ വന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾ അഴിമതിയിൽ മുങ്ങിയപ്പോഴാണ് മറ്റൊരു കക്ഷി എന്ന ചിന്ത ഉണ്ടായത്. കോർപ്പറേറ്റ് ഭരണമല്ല കിഴക്കമ്പലത്ത് നടക്കുന്നത്. കമ്പനി ഭരണവും പഞ്ചായത്ത് ഭരണവും രണ്ടും രണ്ടാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. കമ്പനി നടത്താനുള്ള മറയല്ല പഞ്ചായത്ത് ഭരണം. ആരോപണമുന്നയിക്കുന്നവർ രേഖകൾ ഹാജരാക്കണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും കൊണ്ടുവരിക എന്നത് തന്നെയാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നും സാബു എം ജേക്കബ് വ്യക്തമാക്കി. വീഡിയോ കാണുക –
Read More » -
NEWS
പൊലീസിനെ പോലെയുള്ള സർക്കാർ ഏജൻസികൾ ഇന്ന് മികച്ച സാങ്കേതിക വിദ്യയാണ് പിൻതുടരുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; സാങ്കേതിക വിദ്യ അനുദിനം വളരുകയും, വികസിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ പൊലീസിനെ പോലെയുള്ള സർക്കാർ ഏജൻസി മികച്ച സാങ്കേതിക വിദ്യയാണ് പിൻതുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാങ്കേതിക വിദ്യയ്ക്കായി കേരള പൊലീസ് സ്വയം പര്യാപ്തമാകുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ലോകത്തിലെ പ്രശസ്തമായ അന്വേഷണ ഏജൻസിയായ ഇന്റർപോൾ പോലും സൈബർ ഡോമുമായി സഹകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെക്നോപാർക്കിൽ പ്രവർത്തിച്ചു വരുന്ന കേരള പൊലീസ് സൈബർ ഡോമിന് സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപനം വെർച്വൽ മീറ്റിങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പൊലീസിന്റെ ഏത് പ്രവർത്തന മണ്ഡലത്തിലും സാങ്കേതിക വിദ്യയുടെ ഉയർന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ലോകത്ത് അനുദിനം പെരുകുന്ന സൈബർ കുറ്റ കൃത്യങ്ങൾ തടയുകയും, സുരക്ഷിതത്വം ഉറപ്പാക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1000 പരം ഐടി പ്രൊഫഷണലിസ്റ്റുകളും, പ്രമുഖ ഐടി കമ്പിനികളുമായി സഹകരിച്ചാണ് കേരള പൊലീസ് സൈബർ ഡോം പ്രവർത്തിക്കുന്നത്. സമൂഹത്തിൽ…
Read More » -
NEWS
സാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം 21 .7 കോടി രൂപ വിതരണം ചെയ്തു.
മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വന യിലൂടെ ഈ സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം ചെയ്തതായി നോർക്ക സി ഇ ഒ അറിയിച്ചു . 3598 പേർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. മരണാനന്തര ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സ സഹായം,അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുവാനുള്ള ധനസഹായം, തിരികെയെത്തിയ പ്രാവസികളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഒന്നര ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനം ഉള്ള, രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയും ഇപ്പോൾ നാട്ടിൽ കഴിയുകയും ചെയ്യുന്നവർക്കാണ് സഹായം ലഭിക്കുന്നത്. അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. ഈ സാമ്പത്തിക വർഷം ഇതുവരെ സാന്ത്വന സഹായം ലഭിച്ചവരുടെ ജില്ലാ തിരിച്ചുള്ള…
Read More » -
LIFE
കോൺഗ്രസിന്റെ ജീർണിച്ച ജാതി ചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരൻ – രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ-വീഡിയോ
കോൺഗ്രസിന്റെ ജീർണ്ണിച്ച ജാതിചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരന്റെ വാക്കുകൾ എന്ന് രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ. സുധാകരൻ ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. നെയ്ത്തുകാരന്റെ മകനാണ് കെ സുധാകരൻ. അക്കാര്യം അഭിമാനത്തോടെ പറയുകയാണ് സുധാകരൻ ചെയ്യേണ്ടതെന്നും ലാൽകുമാർ ചൂണ്ടിക്കാട്ടി. വീഡിയോ കാണുക
Read More » -
Lead News
“ചെത്തുകാരന്റെ മകൻ” പരാമർശത്തിൽ കെ സുധാകരന് ഖേദമില്ല, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്ന് കോൺഗ്രസ് എംപി, ഷാനി മോൾ ഉസ്മാനെതിരെ വിമർശനം
മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ ഉറച്ചു നിന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി. തൊഴിലാളി നേതാവിന്റെ ഇപ്പോഴത്തെ സാഹചര്യമാണ് വിശദീകരിച്ചത്. പരാമർശങ്ങളിൽ ആരും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. ചെത്തുകാരൻ എന്നത് ഒരു തൊഴിൽ മേഖലയെ പറ്റി പറയുന്നതാണ് എന്നാണ് സുധാകരന്റെ ന്യായീകരണം. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അപാകതയുണ്ടെന്ന് തോന്നിയിട്ടില്ല എന്നും സുധാകരൻ വ്യക്തമാക്കുന്നു. പാർട്ടിക്കകത്ത് പാർട്ടി നേതാക്കന്മാരെ വിമർശിക്കുന്നത് ശരിയാണോ എന്ന് ഷാനിമോൾ ഉസ്മാന്റെ പ്രതികരണത്തെ കുറിച്ച് സുധാകരൻ ആരാഞ്ഞു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് കെപിസിസി അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രൂക്ഷവിമർശനമാണ് ഷാനിമോൾ ഉസ്മാനെതിരെ കെ സുധാകരൻ ഉന്നയിച്ചത്. സിപിഐഎം നേതാക്കൾ ഇല്ലാത്ത വിഷമം ഷാനിമോൾക്ക് എന്തിനാണ് എന്ന് സുധാകരൻ ചോദിച്ചു. മാപ്പുപറയണമെന്ന് ഷാനിമോൾ ഉസ്മാൻ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയിൽ ഷാനിമോൾ ഉസ്മാന് എന്താണ് വേദന എന്നും സുധാകരൻ ചോദിച്ചു.
Read More » -
VIDEO
-
LIFE
സംഗീതം മഴ പെയ്യുന്നതു പോലെയാണ്: ആ നിമിഷത്തിൽ സംഭവിക്കുന്നതിനെ സ്വീകരിക്കാനേ വഴിയുള്ളൂ
ഇന്ത്യൻ സിനിമാ സംഗീത ലോകത്ത് അറിയപ്പെടുന്ന പ്രഗത്ഭനാണ് ഇളയരാജ. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളോട് കിടപിടിക്കാൻ ഇന്നും പല സംഗീത സംവിധായകര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നിന്നും ഇളയരാജ വര്‍ഷങ്ങളായി റെക്കോര്‍ഡിഗിംനും കംപോസിങ്ങിനുമായി ഉപയോഗിച്ചിരുന്ന മുറി ഒഴിഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സ്റ്റുഡിയോയുടെ ഉദ്ഘാടന ദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകവേയാണ് അദ്ദേഹം സംഗീതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ”ഇനി തമിഴ് സിനിമാലോകത്തിന് എത്തരത്തിലുള്ള ഗാനങ്ങളാണ് താങ്കളില്‍ നിന്നും ലഭിക്കുക” എന്ന ചോദ്യത്തിനാണ് ഇളയരാജ മറുപടിയായി ”സംഗീതം മഴ പോലെയാണെന്നും എന്ത് ലഭിക്കുന്നുവോ അത് സ്വീകരിക്കാനെ ജനങ്ങൾക്ക് നിർവാഹമുള്ളൂ” എന്നും മറുപടി പറഞ്ഞത് തമിഴ് ചലച്ചിത്രതാരം സൂരിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഇളയരാജ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ സൂരിയ്ക്കൊപ്പം വിജയ് സേതുപതിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ റെക്കോർഡിങിനായി വിജയ് സേതുപതിയും വെട്രിമാരനും…
Read More » -
Lead News
പ്രകടന പത്രികയോട് നീതി പുലർത്തിയെന്ന് മുഖ്യമന്ത്രി,600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കി
പ്രകടന പത്രികയോട് എൽഡിഎഫ് സർക്കാർ നീതി പുലർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ല എന്ന അനുഭവം 2016 നു ശേഷം മാറിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പ്രമുഖ വ്യവസായികളും വ്യവസായ സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളിൽ എന്തൊക്കെ ചെയ്തു എന്നത് പ്രോഗ്രസ് റിപ്പോർട്ടായി പുറത്തിറക്കാൻ എൽ ഡി എഫ് സർക്കാരിനായി.600 വാഗ്ധാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കി.30 എണ്ണം മാത്രമാണ് ബാക്കി. ഇനി കേരളത്തിൽ എന്തൊക്കെ ചെയ്യാം എന്നത് പുതിയ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.അതിന് വ്യവസായികളുമായുള്ള ചർച്ച ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം സർവതല സ്പർശിയും സാമൂഹിക നീതിയിൽ അടിസ്ഥാനമാക്കിയുള്ളതുമാണ്. കേരളത്തിന് എവിടെയും തലയുയർത്തി നിൽക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഐ ടി മേഖലയിൽ ലോകം ശ്രദ്ധിക്കുന്ന വളർച്ചയിലേക്കാണ് കേരളം പോകുന്നത്.വ്യവസായ മേഖലയിൽ കേരളം ഇനിയും വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read More »