എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ ആയിരുന്നു പ്രിയങ്കയുടെ യാത്ര.
ഉത്തർപ്രദേശിലെ രാംപൂരിലേയ്ക്കായിരുന്നു യാത്ര. ഹാംപൂരിൽ വച്ചായിരുന്നു അപകടം. വാഹന വ്യൂഹത്തിലെ നാലു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് പരിക്കുകൾ ഇല്ലെന്നാണ് വിവരം. പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവർ പൊടുന്നനെ കാർ നിർത്തിയതിനാൽ പുറകിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.