റിലീസിന് തയ്യാറെടുത്ത് അജഗജാന്തരം’ ഒഫീഷ്യൽ സെക്കൻഡ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘അജഗജാന്തര’ത്തിൻ്റെ സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ സെക്കൻഡ്‌ ലുക്ക് പോസ്റ്റർ ജയസൂര്യയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് റിലീസ് ചെയ്തത്.

പൂരപ്പറമ്പിലേയ്ക്കെത്തുന്ന ഒരുകൂട്ടം യുവാക്കളും, ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ്‌ ചിത്രത്തിൻ്റെ പ്രമേയം. ആൻ്റണി വർഗീസ്, അർജുൻ അശോകൻ, സുധി കോപ്പ, ലുക്മാൻ എന്നിവർക്കൊപ്പം ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. സിൽവർബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ,സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌. ചിത്രം ഉടൻ തന്നെ കേരളമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *