കന്നഡ നടൻ രാജ്‌കുമാറിനെ മോചിപ്പിക്കാൻ കർണാടക സർക്കാർ വീരപ്പനു മോചനദ്രവ്യമായി നൽകിയത് 15 .22 കോടി രൂപയെന്ന് വെളിപ്പെടുത്തൽ .പത്രപ്രവർത്തകൻ പി ശിവസുബ്രഹ്മണ്യം എഴുതിയ “വീരപ്പൻ വാണതും വീണതും “എന്ന പുസ്തകത്തിൽ ആണ് വെളിപ്പെടുത്തൽ .പുസ്തകത്തിന്റെ ഒന്നാം ഭാഗം നേരത്തെ പുറത്തിറങ്ങിയിരുന്നു .
കർണാടക -തമിഴ്നാട് സർക്കാരുകൾക്കായി വീരപ്പനുമായി ചർച്ച നടത്തിയ നക്കീരൻ മാസിക എഡിറ്റർ ഗോപാലന്റെ സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് ശിവസുബ്രഹ്മണ്യം.തമിഴ്‌നാട് താളവാടി കൃഷിയിടത്തിലെ വീട്ടിൽ നിന്നാണ് വീരപ്പനും സംഘവും രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയത് .2000 ജൂലൈ 30 നായിരുന്നു സംഭവം ,രാജ്‌കുമാർ ,ബന്ധു ഗോവിന്ദരാജ് നാഗേഷ് ,സഹായി നാഗപ്പ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത് .
നവംബർ 13 നു രാജ്‌കുമാറിനെ മോചിപ്പിച്ചു .മോചനദ്രവ്യം നൽകിയാണ് മോചിപ്പിച്ചത് എന്ന് അന്നുതന്നെ ശ്രുതിയുണ്ടായിരുന്നു .എന്നാൽ സർക്കാരും രാജ്‌കുമാറിൻറെ ബന്ധുക്കളും ഇത് നിഷേധിച്ചു .വീരപ്പനെ ആദ്യം നേരിൽക്കണ്ട് ചിത്രങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകൻ ആണ് ശിവസുബ്രഹ്മണ്യം .
രണ്ട് തവണയായി കർണാടക സർക്കാർ 10 കോടിയും മോചിപ്പിക്കുന്ന ദിവസം 5 .22 കോടിയും നൽകിയെന്നാണ് വെളിപ്പെടുത്തൽ .എന്നാൽ ഇത് നക്കീരൻ ഗോപാലൻ നിഷേധിച്ചു .